Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John Paul

ജോ​ണ്‍ പോ​ളി​ന്‍റെ ഭാ​ര്യ അ​യി​ഷ എ​ലി​സ​ബ​ത്ത് അ​ന്ത​രി​ച്ചു

അ​ന്ത​രി​ച്ച പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ളി​ന്‍റെ ഭാ​ര്യ ഐ​ഷ എ​ലി​സ​ബ​ത്ത് (75) അ​ന്ത​രി​ച്ചു. ര​ണ്ടു ദി​വ​സം മു​മ്പ് ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ട​വ​ന്ത്ര അ​മ്പി​സ്വാ​മി ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ​യാ​ണ് ഐ​ഷ​യ്ക്ക് ബു​ള്ള​റ്റ് ത​ട്ടി പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ ബു​ള്ള​റ്റ് ഓ​ടി​ച്ചി​രു​ന്ന നി​വേ​ദ് ചി​കി​ത്സ​യി​ലാ​ണ്.

1976 ജൂ​ണ്‍ 14ന് ​ആ​യി​രു​ന്നു ജോ​ണ്‍ പോ​ളി​ന്‍റെ​യും ഐ​ഷ​യു​ടെ​യും വി​വാ​ഹം. മ​ക​ള്‍ ജി​ഷ. മ​രു​മ​ക​ന്‍ ജി​ബി ഏ​ബ്ര​ഹാം കൂ​ത്താ​ട്ടു​കു​ളം. 2022 ഏ​പ്രി​ല്‍ 23ന് ​ആ​യി​രു​ന്നു ജോ​ണ്‍ പോ​ള്‍ അ​ന്ത​രി​ച്ച​ത്.

Latest News

Corehub Up